You are Here : Home / News Plus

പാമോലിന്‍ കേസ് : പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Text Size  

Story Dated: Tuesday, January 21, 2014 07:06 hrs UTC

പാമോലിന്‍ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്‍റെ  അപേക്ഷ കോടതി തള്ളിയത് ചര്‍ച്ചചെയ്യണമെന്ന് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
വിജിലന്‍സ് കോടതി നടപടിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അടിയന്തര പ്രമേയത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി. പാമോലിന്‍ കേസില്‍ തന്നെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അത് പ്രതിപക്ഷമാണെന്ന് തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി. കേസ് പിന്‍വലിക്കാനുള്ള തീരുമാനം പുനപരിശോധിക്കില്ലെന്നും  ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ആഭ്യന്തരമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ചമ്പല്‍ക്കൊള്ളക്കാരെ പോലും നാണിപ്പിക്കുന്ന മറുപടിയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.