You are Here : Home / News Plus

മണിശങ്കര്‍ അയ്യരുടെ വീടിനു നേരെ ആക്രമണം

Text Size  

Story Dated: Sunday, January 19, 2014 05:14 hrs UTC

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ വീടിനുനേരെ ആക്രമണം. കല്ലറേില്‍ വീടിന്‍റെ  ജനല്‍ ചില്ലുകള്‍ തകര്‍ന്നു.അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം എ.ഐ.സി.സി സമ്മേളനത്തിനിടെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോദിയെ പരിഹസിച്ച് മണിശങ്കള്‍ അയ്യര്‍ രംഗത്തുവന്നിരുന്നു. ദല്‍ഹിയിലേക്ക് ചായ വില്‍ക്കാന്‍ മോദിക്കുവരാം എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പരിഹാസം. മോദി പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്നും  ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അറിവില്ലാത്ത കോമാളിയാണെന്നും അയ്യര്‍ നേരത്തെ ആരോപിച്ചിരുന്നു. പ്രസ്താവന വിവാദമായതോടെ തന്‍റെ  വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നാരോപിച്ച് മണിശങ്കര്‍ അയ്യര്‍ രംഗത്തത്തെിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.