രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ആരോപണം നേരിടുന്ന ശശി തരൂരിനെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഐ. എസ്. ഐ താത്പര്യമുള്ള പാക് മാധ്യമ പ്രവര്‍ത്തകയുമായി ബന്ധമുള്ളതായി മന്ത്രിയുടെ ഭാര്യതന്നെ ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. ഈ ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഐ.പി.എല്‍ സമയത്തും തരൂര്‍ കുറ്റകരമായി പ്രവര്ത്തിച്ചൂവെന്ന സുനന്ദ പുഷ്കറിന്റെ ആരോപണവും അന്വേഷിക്കണം.
ഈ ആരോപണങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ആഭ്യന്തര താത്പര്യം സംരക്ഷിക്കാനായി രാജ്യതാത്പര്യം ബലികഴിക്കാനുള്ള നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും വി. മുരളീധരന് പറഞ്ഞു.
Comments