ദേശീയ സ്കൂള്‍ കായികമേളയുടെ നാലാം ദിനം കേരളത്തിന്റെത്.നാലാം ദിനത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്ട്രിയില് പി.യു. ചിത്ര സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ ക്രോസ് കണ്ട്രി വിഭാഗത്തില്‍ ജെ.എ. സതീഷിന് വെള്ളി.കേരളത്തിന്‍െറ വി.വി. ജിഷക്ക് ട്രിപ്പിള്‍ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററിലാണ് ജിഷയുടെ ഹാട്രിക്ക് തികച്ചത്. കഴിഞ്ഞ ദിവസം 400 മീറ്ററിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും ജിഷ സ്വര്‍ണം നേടിയിരുന്നു.27 സ്വര്‍ണവും 17 വെള്ളിയും 13 വെങ്കലുവുമായി കേരളമാണ് ഒന്നാംസ്ഥാനത്ത്.കായികമേളയില്‍ ചിത്ര നേടുന്ന നാലാം സ്വര്‍ണമാണിത്.
Comments