You are Here : Home / News Plus

നികുതി: ബിജെപിയുടെ പ്രഖ്യാപനം അസംബന്ധമെന്നു ജയറാം രമേഷ്

Text Size  

Story Dated: Sunday, January 12, 2014 09:06 hrs UTC

എല്ലാ നികുതികളും ഇല്ലാതാക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം അസംബന്ധമാണെന്നു കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷ്‌. ചരിത്രം മാത്രമല്ല സാമ്പത്തിക ശാസ്‌ത്രവും വശമില്ലെന്ന്‌ ഇതിലൂടെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി തെളിയിക്കുകയാണെന്നും ജയറാം രമേഷ്‌ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും രാഹുലിന്റെ നേതൃത്വത്തിലാണ്‌ കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ജയറാം രമേഷ്‌ അറിയിച്ചു. അടുത്തമാസം പകുതിയോടെയെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നത്‌. എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ തീരുമാനിക്കാതെ ആര്‍ക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കാന്‍ പോലുമാകില്ല. കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പിനു പോകുന്നത്‌ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണെന്നും ജയറാം രമേഷ്‌ വ്യക്‌തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.