You are Here : Home / News Plus

ആറന്‍മുള വിമാനത്താവളം:ഇടതു സര്‍ക്കാറിന് തെറ്റു പറ്റിയെന്ന് എം.എ ബേബി

Text Size  

Story Dated: Tuesday, January 07, 2014 01:29 hrs UTC

ആറന്‍മുള വിമാനത്താവള വിഷയത്തില്‍ ഇടതു സര്‍ക്കാറിന് തെറ്റു പറ്റിയെന്ന് എം.എ ബേബി നിയമ സഭയില്‍ പറഞ്ഞു.ഭൂമിയുടെ പോക്കുവരവ് പരിശോധിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതാണ് തെറ്റായത്. ഇടതു സര്‍ക്കാറിന് തെറ്റു പറ്റിയാല്‍ അതിനപ്പുറം തെറ്റ് ചെയ്യുമെന്ന സര്‍ക്കാറിന്‍്റെ വാദം ശരിയല്ളെന്നും ബേബി പറഞ്ഞു. നിയമസഭയിലെ ഭൂരിപക്ഷം എം.എല്‍.എമാരും എതിര്‍ക്കുന്ന പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതി നടപ്പിലാക്കിയാല്‍ കേരള ജനത പൊറുക്കില്ല. ആറന്‍മുള പദ്ധതിയില്‍ സര്‍ക്കാര്‍ ഓഹരിയെടുത്തതും പ്രതിഷേധാര്‍ഹമാണെന്നും എം.എ ബേബി പറഞ്ഞു.ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെയായിരുന്നു ബേബിയുടെ പരാമര്‍ശം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.