You are Here : Home / News Plus

ഇ.എഫ്.എല്‍ ഭേദഗതി ഉമ്മന്‍ സമിതിയുടെ പരിഗണനാവിഷയങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ല: മുഖ്യമന്ത്രി

Text Size  

Story Dated: Monday, January 06, 2014 11:45 hrs UTC

ഇ.എഫ്.എല്‍ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ഉമ്മന്‍.വി.ഉമ്മന്‍ സമിതിയുടെ പരിഗണനാവിഷയങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സാങ്കേതിവിദ്യ ഉപയോഗിച്ച് പരിസ്്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചതിനെ പിഴവുകള്‍ പരിഹരിക്കാനാണ് ഉമ്മന്‍ .വി ഉമ്മന്‍്റെ അധ്യക്ഷതയില്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഇ.എഫ്.എല്‍ നിയമം കാലോചിതമായി പരിഷ്കരിക്കുകയോ റദ്ദ് ചെയ്യുകയോ വേണമെന്ന് സമിതി ശിപാര്‍ശ ചെയ്തിരുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങളായ 123 വില്ലേജുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കസ്തൂരിംരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമരത്തില്‍ പങ്കെടുത്തതുകൊണ്ട് മാത്രം ആരെയും കേസില്‍ പ്രതിയാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.