You are Here : Home / News Plus

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി; നാളെ സത്യപ്രതിജ്ഞ

Text Size  

Story Dated: Tuesday, December 31, 2013 08:33 hrs UTC

കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്. ആഭ്യന്തര വകുപ്പ് ലഭിക്കുന്ന അദ്ദേഹം ബുധനാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്യും സംസ്ഥാന കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണ.
എത്രയുംവേഗം പ്രതിസന്ധി തീര്‍ക്കണമെന്ന ഹൈകമാന്‍ഡിന്‍െറ കര്‍ശന നിര്‍ദേശം നേതാക്കളെ അറിയിച്ച ആന്‍റണി പ്രശ്നങ്ങള്‍ക്ക് കാരണമായ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയശേഷം വകുപ്പിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങളും ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന ഘടക കക്ഷികളുടെ നിലപാടും ആന്‍റണിയുടെ വാദത്തിന് ശക്തി പകര്‍ന്നു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് തിരുവനന്തപുരത്തത്തെിയ എ.കെ. ആന്‍റണി ഇന്ദിരഭവനില്‍ തിങ്കളാഴ്ച രാവിലെയും വൈകുന്നേരവുമായി മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്‍റ്, യു.ഡി.എഫ് കണ്‍വീനര്‍, മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമാര്‍, മന്ത്രിമാര്‍, കെ.പി.സി.സി ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.