You are Here : Home / News Plus

മഞ്ഞു പെയ്യുന്ന രാത്രികള്‍ക്കായുള്ള കാത്തിരിപ്പ്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, December 28, 2013 08:47 hrs UTC

അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്ത്തിന്റെ സംഗീതം മലയാളിക്ക് സമ്മാനിച്ച സംഗീതസംവിധായകന്‍ ഔസേപ്പച്ചനു ക്രിസ്മസെന്നത് ഏദന്‍ തോട്ടത്തിലെ ജീവിതത്തെക്കാള്‍ സുന്ദരമായ ഒരോര്‍മയാണ്. ആ ഓര്‍മകളെന്നത് അല്‍പ്പം വേറിട്ടതുമാണ്. വ്യത്യസ്തതയുടെ വഴികള്‍ വെട്ടിത്തെളിച്ച് ആ വഴികളിലൂടെ സഞ്ചരിക്കുന്ന ഈ കലാകാരനു ക്രിസ്മസെന്നത് ഇിയൊരിക്കലും തിരിച്ചു കിട്ടാത്ത ചില നഷ്ടസ്വപ്ങ്ങളുടെയും രുചിക്കൂട്ടുകളുടെയും സന്തോഷത്തിന്റെയുമൊക്കെ തണുപ്പു പെയ്യുന്ന ഓര്‍മകളാണ്.

"ക്രിസ്മസിനെ ഞാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളിലൊന്ന് ആ സമയത്തെ കാലാവസ്ഥയാണ്. എനിക്ക് തണുപ്പിഷ്ടമാണ്. തണുപ്പിനെ പ്രണയിക്കുന്ന വ്യക്തിയാണ് ഞാന്‍. നവംബര്‍ കഴിയുമ്പോഴേ ആ പ്രണയിനിക്കായി ഞാന്‍ കാത്തിരിക്കും. അത് അന്നും ഇന്നും ഒരുപോലെയുള്ള ഒരു കാര്യമാണ്. ശരീരവും മനസും ഒരുപോലെ അവളെ സ്വീകരിക്കാനായി ഒരുങ്ങും. മഞ്ഞു പെയ്യുന്ന രാത്രികള്‍ നമ്മുടെ രാജ്യത്തില്ലെങ്കിലും മറ്റു രാജ്യങ്ങളിലുണ്ട്. അത്തരം കാഴ്ചകള്‍ കാണാനാഗ്രഹിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ മുക്ക് വളരെ കുറച്ചു മാത്രം ലഭിക്കുന്ന ഈ കാലാവസ്ഥ ഞാന്‍ വളരെയധികം ആസ്വദിക്കുന്നു. ആഘോഷിക്കുന്നു.


ക്രിസ്മസിനു മുന്നോടിയായി ആദ്യം കാലാവസ്ഥയാണ് മാറുന്നത്. പിന്നീട് ക്രിസ്മസ് ദിനത്തോട് കൂടുതല്‍ അടുക്കും. അപ്പോള്‍ വീടുകളില്‍ നല്ല നല്ല നക്ഷത്രങ്ങള്‍ തൂങ്ങും . അതു വരേക്കും നമ്മള്‍ കാണുന്ന നമ്മുടെ വീടിന്റെ മുഖച്ഛായ തന്നെ മാറും. നക്ഷത്രങ്ങളുടെ വര്‍ണങ്ങള്‍ നിറഞ്ഞതും കൌതുകകരമായതുമായ കാഴ്ച ഞാന്‍ വളരെയേറെ ഇഷ്ടപ്പെടാറുണ്ട്. ഈ നക്ഷത്രം എല്ലാ ദിവസവും ഉണ്ടായിരുന്നെങ്കില്‍ അതിനു അത്ര മാത്രം ആകര്‍ഷണീയത വരില്ലായിരുന്നു.  അതനാലാവാം അത്ര ശ്രദ്ധ കൊടുക്കില്ലായിരുന്നു. എന്നാല്‍ ആ പ്രത്യേക സമയത്തു മാത്രമാണ് അവ തൂങ്ങുക. അതിനാല്‍ അവയ്ക്ക് ഒരു പ്രത്യേക വശ്യതയാണ്. അന്നു നക്ഷത്രങ്ങള്‍ തൂക്കുന്നതും ഇന്നത്തേതു പോലെയല്ല, കുറച്ചു ദിവസം മുമ്പു തന്നെ മുള ചീകിയെടുത്ത് ചെറിയ ചെറിയ വടികളാക്കുന്നു. പിന്നീട് മുതിര്‍ന്നവര്‍ക്കൊപ്പം കൂടി അത് ഒരു നക്ഷത്രത്തിന്റെ ആകൃതിയില്‍ നിര്‍മിക്കുന്നു. അതിനു ശേഷം അതില്‍ ചൈന പേപ്പര്‍ ചുറ്റി അതിനുള്ളില്‍ മെഴുകുതിരിയോ മണ്ണെണ്ണ വിളക്കോ വയ്ക്കും.  വൃശ്ചികക്കാറ്റ് നന്നായി വീശുന്ന കാലമാണ്. ആ കാറ്റില്‍ ഈ തിരി മറിഞ്ഞു വീണ് കത്തും . പേപ്പര്‍ മുഴുവായി കത്തി നശിക്കും. പിറ്റേന്ന് വീണ്ടും അതില്‍ പേപ്പറൊട്ടിക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ സാധിച്ചെന്നു വരില്ല. അപ്പോഴുണ്ടാകുന്ന സങ്കടമുണ്ട്. അതൊരിക്കലും സഹിക്കാനാകില്ല. ഇപ്പോഴുള്ള റെഡിമെയ്ഡ് നിയോണ്‍ ബള്‍ബുകള്‍ കാണുമ്പോള്‍ ഞാന്റൈ മക്കളോട് പറയാറുണ്ട്. നിങ്ങള്‍ ഇപ്പോളുഭവിക്കുന്നതിന്റെ ആയിരമിരട്ടി സന്തോഷമാണ് അന്ന് സ്വന്തമായി നിര്‍മിച്ച നക്ഷത്രങ്ങള്‍ തൂക്കുമ്പോള്‍ ഞങ്ങള്‍ അുഭവിക്കാറുള്ളത്. ക്രിസ്മസ് കഴിയുന്നതു വരെയും അതില്‍ തീ പടരാതെ കാത്തു സൂക്ഷിക്കുക എന്ന സാഹസിക അുഭവം ഇന്നത്തെ തലമുറക്കില്ല.


പിന്നീട് ക്രിസ്മസുമായി ബന്ധപ്പെട്ട മറ്റൊരുഭവമെന്നത് ക്രിസ്മസിന് 25 ദിവസത്തെ നൊയമ്പ് അവസാനിപ്പിക്കുന്നതാണ്. ഇന്നത്തേതു പോലല്ല. അന്ന് എല്ലാവരും ആ നൊയമ്പുഷ്ഠിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. മത്സ്യമാംസാദികള്‍ സ്ഥിരമായി കഴിക്കുന്നവര്‍ നോയമ്പു സമയത്ത് പച്ചക്കറികള്‍ മാത്രമാണ് കഴിക്കുക. 25 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ 25ാമത്തെ ദിവസം പുലര്‍ച്ചെ പാതിരാക്കുര്‍ബാന കഴിഞ്ഞ് തിരിച്ചെത്തിയാല്‍ അമ്മയും ആന്റിമാരുമൊക്കെ ചേര്‍ന്ന്  മാസം പാചകം ചെയ്യുന്നതിന്റെ ഒരു മണമുണ്ട്. ഇത് എണ്ണയും മുളക് മല്ലി തുടങ്ങിയ മറ്റു വസ്തുക്കളുമിട്ട് റെഡിയാക്കാന്‍ പോലും ഞങ്ങള്‍ കാത്തിരിക്കാറില്ല. വെറുതെ ഉപ്പിട്ട് വേവിച്ച ഇറച്ചി. അതില്‍ കുറച്ച് ഇഞ്ചിയോ മറ്റോ ഉണ്ടാകും. ഇതില്‍ നല്ലൊരു ശതമാനം പാതിരാക്കുര്‍ബാന കഴിഞ്ഞെത്തിയാല്‍ ഞങ്ങള്‍ കഴിക്കും. 25 ദിവസം കാത്തു സൂക്ഷിച്ചിട്ട് അതു കഴിക്കുന്നതിന്റെ ഒരു സുഖമുണ്ട് അപ്പോള്‍.  അതൊരിക്കലും നാവില്‍ നിന്നും മായാത്തതാണ്.  


പിന്നെ പള്ളികളില്‍ സ്ഥിരമായി കേള്‍ക്കാറില്ലാത്ത പ്രത്യേക മനോഹര ഗാനങ്ങള്‍ ക്രിസ്മസ് സമയത്ത് കേള്‍ക്കാനാകും. സംഗീതത്തോടു ചെറുപ്പത്തിലേ താല്‍രപ്പര്യമുണ്ടായിരുന്ന എനിക്കത് വളരെ ആഹ്ളാദം പകരുന്ന ഒന്നായിരുന്നു. ആ ഗാനങ്ങള്‍ക്കായി കാതോര്‍ത്തിരിക്കാറുണ്ട് പലപ്പോഴും. പിന്നെ ക്രിസ്മസിനു മാത്രം കിട്ടുന്ന ഒരപ്പമുണ്ട്. ഞങ്ങളതിനെ വട്ടയപ്പം എന്നു പറയും . കള്ളിലാണ് അതുണ്ടാക്കുക. ഇന്നാരും അതുണ്ടാക്കാറില്ല. കലത്തിലൊഴിച്ചുണ്ടാക്കുന്ന ആ അപ്പത്തിന്റെ രുചി  ഇന്ന് എവിടെ നിന്നും ലഭിക്കില്ല. അന്നു കാലത്ത് ഈ ദിവസത്തില്‍ മാത്രമേ ഇതു ലഭിക്കൂ. അതിന്റെയൊരു കൊതിയും അതു കഴിക്കുമ്പോഴുണ്ടാകുന്ന സന്തോഷവും മറന്നിട്ട് കാലങ്ങളായി. ഇന്ന് ക്രിസ്മസ് വരുന്നതോ ഓണം വരുന്നതോ ദു:ഖവെള്ളി വരുന്നതോ ഒന്നും അറിയാറില്ല. 24 മണിക്കൂറും തിരക്കുകളാണ്. എപ്പോഴും എന്തെങ്കിലുമൊക്കെ ആലോചിച്ചും പ്രവര്‍ത്തിച്ചും കൊണ്ടുമിരിക്കുന്നു. ഈ തിരക്കുകള്‍ക്കിടയിലും പഴയ ഓര്‍മകള്‍ വന്നു ശല്യപ്പെടുത്താറുണ്ട്. തിരികെ വിളിക്കാറുണ്ട്. എന്നാല്‍ ആ കാലത്തേക്ക് ഒരു  മടക്കയാത്ര ഇനി അസാധ്യമാണ്…………

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.