You are Here : Home / News Plus

ബി.ജെ.പി പ്രവര്‍ത്തകന്‍െറ കൊലപാതകം: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

Text Size  

Story Dated: Tuesday, December 10, 2013 07:14 hrs UTC

ബി.ജെ.പി പ്രവര്‍ത്തകന്‍ വിനോദ്കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ സംസ്ഥാന എക്സുക്യുട്ടീവ് അംഗം പി. സന്തോഷ്കുമാറിനെ തിങ്കളാഴ്ച രാത്രി വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കേസില്‍ പൊലീസ് തിരയുന്ന എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി സരിന്‍ ശശി ഒളിവിലാണ്. ഡി.വൈ.എഫ്.ഐ. പയ്യന്നൂര്‍ ബ്ളോക്ക് പ്രസിഡന്‍റ് എ. വി.രഞ്ജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ ഒന്നിനാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ പോകവേ വിനോദ് കുമാര്‍ കുത്തേറ്റ് മരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.