You are Here : Home / News Plus

സംരക്ഷണം നല്‍കാനാകില്ലെന്ന് എഴുതിനല്‍കണം-തൃപ്തി ദേശായി; നൽകുന്നതിൽ പ്രശ്നമില്ലെന്ന് നിയമോപദേശം

Text Size  

Story Dated: Tuesday, November 26, 2019 06:50 hrs UTC

ശബരിമല ദർശനത്തിന് സംരക്ഷണം നൽകാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ അത് രേഖാമൂലം എഴുതിനൽകണമെന്ന് തൃപ്തി ദേശായി. ശബരിമലയിൽ പോകാനാകില്ലെന്ന് രേഖാമൂലം എഴുതിനൽകിയാൽ തങ്ങൾ മടങ്ങിപ്പോകാമെന്നും തൃപ്തി ദേശായി പോലീസിനെ അറിയിച്ചു.ഇക്കാര്യത്തിൽ രേഖാമൂലം മറുപടി നൽകുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി. തുടർന്ന് സംരക്ഷണം നൽകാനാകില്ലെന്ന കാര്യം എഴുതിനൽകാമെന്ന് സ്റ്റേറ്റ് അറ്റോർണി പോലീസിനെ അറിയിച്ചു. ഇനി സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലഭിച്ചാൽ കൊച്ചി സിറ്റി പോലീസ് രേഖാമൂലമുള്ള മറുപടി തൃപ്തി ദേശായിക്ക് നൽകും. പോലീസിന്റെ മറുപടി ഔദ്യോഗികമായി ലഭിച്ചാൽ ഇതുമായി തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.