You are Here : Home / News Plus

മോദി അമേരിക്കയിൽ

Text Size  

Story Dated: Sunday, September 22, 2019 05:26 hrs UTC

നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവടുവെയ്പ്പുകള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തിയിരിക്കുന്നത്. ഇന്ന് ഹൂസ്റ്റണില്‍ നല്‍കുന്ന ഹൌഡി മോദി സ്വീകരണ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും.

അടുത്ത വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ പൊതു സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കും. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവടുവെയ്പ്പുകള്‍ക്ക് തുടക്കമിടുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ.

എന്‍.ആര്‍.ജി. സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ടാണ് 'ഹൗഡി മോദി'യെന്ന് പേരിട്ടിട്ടുള്ള റാലി. പരിപാടിയില്‍ വിശിഷ്ടാതിഥിയായി ഡൊണാള്‍ഡ് ട്രംപും എത്തുന്നുണ്ട്. അരലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും.

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും ഒരുമിച്ച്‌ പൊതു പരിപാടിയെ അഭിസംബോധന ചെയ്യാന്‍ പോകുന്നത് ഇതാദ്യമാണ്. സ്വീകരണ ചടങ്ങിന് ശേഷം യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുമായി മോദി ചര്‍ച്ച നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.