You are Here : Home / News Plus

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ടൊവിനോ സജീവം

Text Size  

Story Dated: Sunday, August 11, 2019 06:08 hrs UTC

മിന്നല്‍ പ്രളയത്തില്‍ നിന്നും കരകയറാനുള്ള പരിശ്രമത്തിലാണ് കേരളം. കേരളത്തെ വീണ്ടും പൂര്‍വ്വസ്ഥിതിയിലേയ്ക്ക് എത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി നാടെങ്ങും കൈകോര്‍ത്തിരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതാണ്.

നിരവധി സെലിബ്രേറ്റികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അതില്‍ മുന്നിട്ട് നില്‍ക്കുന്നത് യുവതാരം ടൊവിനോ തോമസാണ്. താന്‍ നല്ലൊരു അഭിനേതാവ് എന്നതിലുപരി ഒരു മനുഷ്യ സ്‌നേഹിയാണെന്ന് പലവട്ടം താരം തെളിച്ചു കഴിഞ്ഞു. കഴിഞ്ഞ പ്രളയത്തിലും താരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.

ഈ പ്രളയത്തിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മുന്‍പന്തിയില്‍ തന്നെ താരമുണ്ട്. ഇപ്പോഴിതാ ദുരിതത്തില്‍ പെട്ട് താല്‍ക്കാലികമായി വീടൊഴിയേണ്ടിവന്നവര്‍ക്ക് തന്റെ വീട്ടിലേക്കും കടന്നുവരാമെന്ന് പറയുകയാണ് ടൊവീനോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ.

'ദുരിതകാലത്ത് ആരുടെയും ക്ഷണത്തിന് കാത്തുനില്‍ക്കാതെ വാസയോഗ്യമായ വീടുകളിലേക്ക് കയറിച്ചെല്ലാന്‍' ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു ടൊവീനോ. അതിങ്ങനെ. 'കഴിഞ്ഞ തവണ പറഞ്ഞ പോലെ എന്റെ വീട് സേഫ് ആണ്. ഇങ്ങോട്ട് വരാം! ദുരുപയോഗം ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു!' എന്നാണ് ടൊവിനോ ഇന്‍സ്റ്റയില്‍ കുറിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.