You are Here : Home / News Plus

വയനാട്ടിൽ സ്ഥാനാര്‍ത്ഥിയെ മാറ്റാനൊരുങ്ങി എന്‍ഡിഎ

Text Size  

Story Dated: Sunday, March 31, 2019 08:36 hrs UTC

രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്ന സാഹചര്യത്തില്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ മാറ്റാനൊരുങ്ങി എന്‍ഡിഎ. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി വരികയാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ബിഡിജെഎസ് നേതാവ് പൈലി വാദ്യാട്ടിനെയായിരുന്നു നേരത്തെ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്.

ഇന്ന് തന്നെ വയനാട് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതീക്ഷ പ്രകടിപ്പിച്ചു. രാഹുല്‍ മത്സരിക്കാനെത്തിയാല്‍ ബിജെപി ദേശീയ നേതാവ് തന്നെ വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ മുമ്ബ് പരന്നിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്റെ തീരുമാനം അനുസരിച്ച്‌ ഇക്കാര്യത്തില്‍ ഭേദഗതി ഉണ്ടാകുമെന്ന് എന്‍ഡിഎ നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.