You are Here : Home / News Plus

പി ജയരാജൻ നേതൃഗുണവും ജനകീയ അംഗീകാരവുമുള്ള നേതാവ്: വെള്ളാപ്പള്ളി നടേശൻ

Text Size  

Story Dated: Wednesday, March 20, 2019 09:07 hrs UTC

പി ജയരാജൻ സാധാരണക്കാരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജനപിന്തുണയുള്ള നേതാവാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വടകരയിൽ നിന്ന് ദൂരെ നിൽക്കുന്നവർ പലതും കേൾക്കും. വടകര എസ്എൻഡിപിക്ക് ശക്തമായ സംഘടനയുള്ള സ്ഥലമായതുകൊണ്ട് തനിക്ക് പി ജയരാജൻ നേതൃഗുണവും ജനകീയ അംഗീകാരവുമുള്ള നേതാവാണെന്ന് നേരിട്ടറിയാം. കൊലയാളിയാണെന്നൊക്കെ പലരും പറയും. പി ജയരാജനെ ആർക്കും വിമർശിക്കാം, പക്ഷേ അവഗണിക്കാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ മത്സരിക്കാതിരുന്നത് ഒരുപാട് ജോലി ഉള്ളതുകൊണ്ടാണെന്നാണ് അദ്ദേഹം പറയുന്നത്. അസൗകര്യമോ, പരാജയപ്പെടുമോ എന്ന തോന്നലോ ആകാം മുല്ലപ്പള്ളി മത്സരിക്കാതിരിക്കാൻ കാരണം. അതേക്കുറിച്ച് താനൊന്നും പറയുന്നില്ലെന്നും ജനങ്ങളുടെ ചിന്തയ്ക്ക് വിടുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.