You are Here : Home / News Plus

പ്രളയജലമിറങ്ങിയപ്പോള്‍ നാടെങ്ങും ദുരിതമാണ് ബാക്കിവച്ചതെങ്കില്‍ പമ്പ തീരത്ത് വെളിപ്പെട്ടത് മറ്റൊന്നാണ്

Text Size  

Story Dated: Monday, February 04, 2019 02:01 hrs UTC

സര്‍വനാശം വിതച്ച പ്രളയം പിന്‍വാങ്ങിയപ്പോള്‍ നാടെങ്ങും ദുരിതമാണ് ബാക്കിവച്ചതെങ്കില്‍ പ്രളയജലമിറങ്ങിപ്പോയപ്പോള്‍ പമ്പ, തീരത്ത് വെളിപ്പെട്ടത് ഒളിപ്പിച്ചുവച്ച പൗരാണിക സംസ്‌കൃതിയാണ്. ആറന്മുളയില്‍ നടക്കുന്ന ഉല്‍ഖനനത്തില്‍ ലഭിച്ചത് 460 മണ്‍ശില്‍പ്പങ്ങളും 160ല്‍ അധികം ശില്‍പ്പാവശിഷ്ടങ്ങളും. കേരളത്തിന്റെ പൗരാണിക സാംസ്‌കാരികതയെക്കുറിച്ചുള്ള പുതിയ പഠനങ്ങള്‍ക്ക് ഇവ വഴിവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ചരിത്രപണ്ഡിതര്‍.


ഖനനത്തിലൂടെ ഇതുവരെ  ലഭിച്ചത് 460 മണ്‍ശില്‍പ്പങ്ങളും 160ല്‍ അധികം ശില്‍പ്പാവശിഷ്ടങ്ങളും. ആറന്മുള കോഴിപ്പാലത്തോടു ചേര്‍ന്ന് കോയിപ്രത്തുകടവില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരെ ഇടശേരിമല ചെറിയ വടക്കേടത്ത് ശശിധരന്‍നായരുടെ പറമ്പില്‍നിന്നാണ് മണ്‍ശില്‍പ്പങ്ങള്‍ ലഭിച്ചത്. കോയിപ്രത്തുകടവില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാറി മറുകരയില്‍ തോട്ടപ്പുഴശേരി വെള്ളങ്ങൂര്‍ മാത്തശേരി ഗോപാലകൃഷ്ണന്‍നായരുടെ പറമ്പില്‍നിന്ന് മഹാ ശിലാസ്മാരകമായ പെട്ടിക്കല്ലറ കണ്ടെത്തി. ഇവിടെനിന്ന് 10 കിലോമീറ്റര്‍ താഴെ പുലിയൂരില്‍ മഹാ ശിലാസ്മാരകമായ കല്‍വൃത്തം (പ്രാചീന കല്ലറ) കണ്ടെത്തി. ബുദ്ധ സംസ്‌കാരാവശിഷ്ടങ്ങളും ലഭിച്ചുതുടങ്ങി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.