You are Here : Home / News Plus

'ഇത് ഞങ്ങൾ ജയിച്ചാൽ വരുന്ന ബജറ്റിന്‍റെ ട്രെയിലർ': അവസാന ബജറ്റിനെക്കുറിച്ച് മോദി

Text Size  

Story Dated: Friday, February 01, 2019 11:19 hrs UTC

രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ കേന്ദ്രബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അവതരിപ്പിക്കുന്ന ബജറ്റിന്‍റെ ട്രെയിലറാണിതെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അവസാന ഇടക്കാലബജറ്റിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മോദി. ''മധ്യവർഗം മുതൽ തൊഴിലാളികൾ വരെ, കർഷകർ മുതൽ ബിസിനസ്സുകാർ വരെ, നിർമാണമേഖല മുതൽ ചെറുകിടവ്യവസായം വരെ, എല്ലാവരെയും ഈ ഇടക്കാല ബജറ്റിൽ പരിഗണിച്ചിട്ടുണ്ട്.'' ദൂരദർശനിലൂടെ നടത്തിയ പ്രസ്താവനയിലൂടെ മോദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.