സംസ്ഥാനത്ത് ഒരു മാസമായി ഭരണസ്തംഭനമെന്ന് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു മാസമായി വനിതാമതിലിന് പുറകെയാണ്. മന്ത്രിസഭ പോലും ചേരാത്തത് അംഗീകരിക്കാൻ ആകില്ല. എന്തിനാണ് വനിതാ മതിൽ എന്നതിന് ഇപ്പോഴും വ്യക്തത ഇല്ല. വനിതാ മതിലിനായി സർക്കാർ സംവിധങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments