You are Here : Home / News Plus

ശബരിമലയിൽ നാറാണത്തു ഭ്രാന്തനെ പോലെ ആണ് സർക്കാർ പെരുമാറുന്നത്: ചെന്നിത്തല

Text Size  

Story Dated: Thursday, December 27, 2018 11:43 hrs UTC

ശബരിമലയിൽ നാറാണത്തു ഭ്രാന്തനെ പോലെ ആണ് സർക്കാർ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവർ തന്നെ സ്ത്രീകളെ കൊണ്ടുവരുന്നു അതേ സ്പീഡിൽ അവർ തന്നെ തിരിച്ചിറക്കുന്നു. മനിതി സംഘത്തെ ആരാണ് കൊണ്ടുവന്നത് എന്ന കാര്യത്തില്‍  അന്വേഷണം വേണമെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്തിനാണ് വനിതാ മതിലെന്ന് സര്‍‍ക്കാര്‍ വ്യക്തമാക്കണം. വനിതാ മതിലിൽ പങ്കെടുക്കാൻ  കുടുംബശ്രീ പ്രവർത്തകരെ അടക്കം സിപിഎം ഭീഷണിപ്പെടുത്തുകയാണ്. പെൻഷൻകാരെ പോലും വെറുതെ വിടുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയം മുന്നിൽ കണ്ടാണ്  ഇടത് മുന്നണി വിപുലീകരിക്കുന്നത്--രമേശ്‌ ചെന്നിത്തല പറഞ്ഞു.

വീരേന്ദ്രകുമാർ ഭൂമി കയ്യേറ്റക്കാരൻ ആണെന്നാണ് സിപിഎം നിലപാട്. അത് മാറിയോ എന്ന് സിപിഎം വ്യക്തമാക്കണം. അഴിമതിക്കാരൻ എന്ന് പറഞ്ഞാണ് ആര്‍ ബാലകൃഷ്ണപ്പിള്ളയെ വിഎസ് അച്യുതാനന്ദൻ ജയിലിൽ അടച്ചത്. അഴിമതിയുമായി സന്ധി ചെയ്യാൻ സിപിഎമ്മിന് മടിയില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഇടതുമുന്നണി ശക്തമാക്കാൻ ഇത് കൊണ്ടൊന്നും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.