You are Here : Home / News Plus

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിലര്‍ ജാതിമത വികാരം ആളിക്കത്തിച്ചതായി പിണറായി

Text Size  

Story Dated: Friday, October 03, 2014 07:29 hrs UTC



ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിലര്‍ ജാതിമത വികാരം ആളിക്കത്തിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ന്യൂനപക്ഷത്തിനെതിരായ വികാരമായി അന്യമത വിരോധം മാറ്റാന്‍ ചിലര്‍ ശ്രമിച്ചു.തെരഞ്ഞെടുപ്പിലെ പരാജയത്തിന് സംഘടനാപരമായ ചില കുറവുകളും കാരണമായിട്ടുണ്ടെന്ന് പിണറായി പറഞ്ഞു. പരാജയം സംബന്ധിച്ച് സംസ്ഥാന സമിതി വിശദമായി ചര്‍ച്ച ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷത്തിനുള്ള തീവ്രവാദ നിലപാടുള്ളവരും ഇതിന് വഴിയൊരുക്കിയതായും പിണറായി ആരോപിച്ചു.

നികുതി വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭം എല്‍.ഡ.ിഎഫ് കൂടുതല്‍ ശക്തമാക്കും. വരുന്ന എട്ടാം തീയതി മുതല്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.