You are Here : Home / News Plus

ജമ്മുകശ്മീരില്‍ നിയന്ത്രണരേഖ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തി

Text Size  

Story Dated: Thursday, October 02, 2014 07:19 hrs UTC

ജമ്മുകശ്മീരില്‍ നിയന്ത്രണരേഖ ലംഘിച്ച് പാക് സൈന്യം വീണ്ടും വെടിവെപ്പ് നടത്തി. ബുധനാഴ്ച രാത്രിയാണ് ജമ്മുവിലെ പൂഞ്ച് സെക്ടറില്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയത്.യന്ത്രതോക്കുകള്‍ ഉപയോഗിച്ച് പാക് സേന നടത്തിയ വെടിവെപ്പ് വ്യാഴാഴ്ച രാവിലെ 6.30 വരെയും തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. പൂഞ്ചിലെ സബ്ജിയാന്‍ മേഖലയിലേക്ക് കടന്നുകയറി ആക്രമണം നടത്തിയ പാക് സൈന്യത്തിനെതിരെ ഇന്ത്യന്‍ സേന പ്രത്യാക്രമണം നടത്തി.സെപ്റ്റംബര്‍ ആദ്യവാരത്തിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.