You are Here : Home / News Plus

മുല്ലപ്പെരിയാർ: സുപ്രീംകോടതിയിൽ കേരളത്തിനെതിരെ തമിഴ്നാടി​െൻറ ഹര്‍ജി

Text Size  

Story Dated: Thursday, October 02, 2014 07:18 hrs UTC

 മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ പുതിയ ഹര്‍ജി നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപം കേരളം അനധികൃതമായി നിര്‍മിക്കുന്ന പാര്‍ക്കിങ്​ ഗ്രൗണ്ടി​െൻറ നിര്‍മാണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹരജി നൽകിയത്​.
1866-ലെ പാട്ടക്കരാര്‍ പ്രകാരം തമിഴ്നാടിനു കിട്ടിയ ഭൂമിയിലാണ്​ കേരളം പാർക്കിങ്​ ഗ്രൗണ്ട്​ നിർമിക്കുന്നതെന്ന്​ ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നു. അനധികൃത നിര്‍മാണപ്രവര്‍ത്തനം ശ്രദ്ധയില്‍പെടുത്തിയിട്ടും പിന്മാറാന്‍ കേരള സര്‍ക്കാര്‍ തയാറായില്ലെന്നും തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചു. കേരളത്തി​െൻറ നിർമാണ ​പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക്​ ദോഷം ​ചെയ്യു​മെന്നും തമിഴ്​നാട്​ ആരോപിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിനു സമീപമാണ്​ കേരളം പാര്‍ക്കിങ്​ ഗ്രൗണ്ട് നിർമിക്കുന്നത്​

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.