You are Here : Home / News Plus

സ്‌കൂട്ടര്‍ യാത്രക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവാവ് കസ്റ്റഡിയില്‍

Text Size  

Story Dated: Thursday, October 02, 2014 04:34 hrs UTC

 ജോലിസ്ഥലത്തുനിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ വഴിയരികില്‍ കാത്തുനിന്ന് യുവാവ് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോടാലി ചെമ്പുച്ചിറ തുണ്ടുപറമ്പില്‍ സന്തോഷിന്റെ ഭാര്യ സിന്ധു (28) വിന്റെ ഇരുകൈകള്‍ക്കാണ് വെട്ടേറ്റത്. ഇടതുകൈ അറ്റുപോകാറായ നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തലോര്‍ സ്വദേശി ഡോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഗുഡ്‌സ് ഷെഡ് റോഡിന് സമീപത്തെ ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സിന്ധു. ജോലി കഴിഞ്ഞ് ഇതേ റോഡിലൂടെയാണ് വീട്ടിലേക്ക് മടങ്ങുന്നത്.

വീട്ടമ്മ വരുന്നതും നോക്കി യുവാവ് നേരത്തെതന്നെ റോഡരികില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അടുത്തെത്തിയതോടെ കയ്യില്‍ കരുതിയ ആയുധവുമായി കൈകളില്‍ തുരുതുരാ വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ദേഹത്ത് വെട്ടാനുള്ള ശ്രമത്തിനിടെ വണ്ടിയും യുവതിയും റോഡിലേക്ക് വീണു. സംഭവം കണ്ട് ആളുകള്‍ എത്തിയതോടെ യുവാവ് ചങ്ങലഗേറ്റ് ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. ഒല്ലൂര്‍ പോലീസും സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.