You are Here : Home / News Plus

ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍

Text Size  

Story Dated: Thursday, October 02, 2014 04:32 hrs UTC

ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യന്‍ വനിതകള്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ തായ്‌ലന്‍ഡിനെയാണ് നിലവിലെ സ്വര്‍ണ മെഡല്‍ ജേതാക്കളായ ഇന്ത്യ തോല്‍പിച്ചത് (41-28). പകുതി സമയത്ത് 14 പോയിന്റ് വീതം നേടി ഇരു ടീമുകളും സമനില പാലിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. അവസാന പാതിയില്‍ ഇന്ത്യ 27 പോയിന്റ് നേടിയപ്പോള്‍ തായ്‌ലന്‍ഡിന് 14 പോയിന്റ് മാത്രമാണ് നേടാനായത്. രണ്ടാം പകുതിയില്‍ മുഴുവന്‍ തായ് താരങ്ങളെയും പുറത്താക്കി ഇന്ത്യ നാല് ലോണ പോയിന്റ് നേടി. രണ്ടു പകുതികളിലുമായി മൊത്തം ആറ് ബോണസ് പോയിന്റും ഇന്ത്യ സ്വന്തമാക്കി. പ്രതിരോധത്തില്‍ ഇന്ത്യ കാട്ടിയ അലംഭാവം മുതലെടുത്ത് തായ്‌ലന്‍ഡ് 13 ബോണസ് പോയിന്റ് നേടി. റെയ്ഡില്‍ ഇന്ത്യയ്ക്കായിരുന്നു വ്യക്തമായ മേല്‍ക്കൈ. 31 തായ് താരങ്ങളെ ഇന്ത്യ കളത്തിന് പുറത്താക്കി. 15 ഇന്ത്യന്‍ താരങ്ങളെ തായ്‌ലന്‍ഡും പുറത്താക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.