You are Here : Home / News Plus

പൂട്ടുന്ന മദ്യവില്‍പ്പന കേന്ദ്രങ്ങളുടെ പട്ടികയായി

Text Size  

Story Dated: Wednesday, October 01, 2014 08:21 hrs UTC

സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടുന്ന മദ്യവില്‍പ്പന കേന്ദ്രങ്ങളുടെ പട്ടികയായി. ഒക്‌ടോബര്‍ രണ്ടിന് 39 വില്‍പ്പന കേന്ദ്രങ്ങളാണ് അടച്ചുപൂട്ടുക. ഇതില്‍ 34 ബിവറേജസ് ഔട്‌ലറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ അഞ്ച് വില്‍പ്പനശാലകളും ഉള്‍പ്പെടുന്നു. പത്തനംതിട്ടയില്‍ ഒരു ഔട്‌ലറ്റ് പോലും അടക്കുന്നില്ല. ഏറ്റവും കൂടുതല്‍ ഔട്‌ലറ്റുകള്‍ അടക്കുന്നത് എക്‌സൈസ് മന്ത്രിയുടെ ജില്ലയായ എറണാകുളത്താണ്. അഞ്ച് ഔട്‌ലറ്റുകള്‍ എറണാകുളത്ത് ആദ്യ ഘട്ടത്തില്‍ അടയ്ക്കും

പൂട്ടുന്ന ഔട്‌ലറ്റുകള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം-പാപ്പനംകോട്, വട്ടപ്പാറ, മാരായംകുളം
കൊല്ലം-തേലവക്കര,ഭരണിക്കാവ്
ആലപ്പുഴ-കളര്‍കോട്, പിച്ചു അയ്യര്‍
കോട്ടയം-പുളിക്കല്‍കവല, കൊല്ലപ്പള്ളി, വാകത്താനം
ഇടുക്കി-പാമ്പനാര്‍, കഞ്ഞിക്കുഴി, വെള്ളത്തൂവല്‍, മാങ്കുളം
എറണാകുളം-പുത്തോട്ട, അത്താണി, പേട്ട, കുമ്പളങ്ങി, മുല്ലശേരി കനാല്‍
തൃശൂര്‍-മുണ്ടുപാലം, ഗുരുവായര്‍, പഴയന്നൂര്‍
പാലക്കാട്-തൃത്താല, പട്ടാമ്പി, പാലക്കാട്
മലപ്പുറം-വണ്ടൂര്‍, പരപ്പനങ്ങാടി
കോഴിക്കോട്-മുക്കം, താമരശ്ശേരി, കല്ലായി റോഡ്
വയനാട്-ചേപ്പാട്, പടിഞ്ഞാറേത്തറ
കണ്ണൂര്‍ - ഉളിക്കല്‍
കാസര്‍കോട് - കാലിക്കടവ്

പൂട്ടുന്ന കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍

1. കുളത്തൂപ്പുഴ (കൊല്ലം)
2. കോട്ടയം
3. പീരുമേട് (ഇടുക്കി)
4. മൂവാറ്റുപുഴ (എറണാകുളം)
5. മേപ്പാടി (വയനാട്)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.