You are Here : Home / News Plus

ഓഹരി വിപണികളില്‍ നഷ്ടം

Text Size  

Story Dated: Wednesday, October 01, 2014 04:17 hrs UTC

ഒക്ടോബര്‍ മാസത്തെ ആദ്യദിനംതന്നെ ഓഹരി വിപണികളില്‍ നഷ്ടം. സെന്‍സെക്‌സ് സൂചിക 26 പോയന്റ് നഷ്ടത്തോടെ 26603ലും നിഫ്റ്റി സൂചിക 11 പോയന്റ് നഷ്ടത്തോടെ 7953ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.3 ശതമാനം നേട്ടത്തിലാണ്.
596 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 254 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. സപ്തംബറിലെ വാഹന വില്‍പന കണക്കുകള്‍ പുറത്തുവരുന്നതിനാല്‍ ഓട്ടോ കമ്പനികളുടെ ഓഹരികളാണ് ഇന്നത്തെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞമാസങ്ങളേക്കാള്‍ വില്‍പന കൂടിയതിന്റെ കണക്കുകളാകും പുറത്തുവരിക. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.