You are Here : Home / News Plus

കണ്ണൂരില്‍ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചതായി പരാതി

Text Size  

Story Dated: Tuesday, September 30, 2014 08:16 hrs UTC

കണ്ണൂരില്‍ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചതായി പരാതി. കണ്ണൂര്‍ രാമന്തളിയില്‍ കൂവപ്പറമ്പ് സ്വദേശി സജീവനെയാണ് മുപ്പതംഗം സംഘം മര്‍ദിച്ചത്. അക്രമിസംഘം മര്‍ദന രംഗങ്ങള്‍ ചിത്രീകരിച്ച് വാട്സ് ആപിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.പുന്നക്കാടുള്ള ക്വാട്ടേഴ്സിലെ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സമ്മതിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്ന് സജീവന്‍ പറഞ്ഞു. സജീവന്‍്റെ കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടു. കണ്ണിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രണ്ടു പ്രദേശങ്ങള്‍ തമ്മിലുള്ള മുന്‍കാല വൈരാഗ്യങ്ങളുടെ പേരിലാണ് ആക്രമണമെന്നാണ് ആരോപണം. മര്‍ദനരംഗങ്ങള്‍ പ്രചരിപ്പിച്ചതോടെ പയ്യന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.