You are Here : Home / News Plus

സച്ചിന്‍ കൊച്ചിയില്‍

Text Size  

Story Dated: Monday, September 29, 2014 04:48 hrs UTC

 സച്ചിന്‍ ടെണ്ടുല്‍കര്‍ കൊച്ചിയി ലെത്തി. രാവിലെ 7.45ന്  നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ സചിന്‍ വൈകുന്നേരം മൂന്നിന് ക്രൗണ്‍പ്ളാസ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സ്വന്തം ടീമായ കേരള ബ്ളാസ്റ്റേഴ്സിന്‍െറ ജഴ്സിയും ഒൗദ്യോഗിക ഗാനവും പുറത്തിറക്കും. ടീമിലെ 27 കളിക്കാരും സഹ ഉടമയായ പ്രസാദ് വി. പൊട്ലൂരിയും കെ.എഫ്.എ ഭാരവാഹികളും പങ്കടെുക്കുന്ന ചടങ്ങിലാവും ജഴ്സി പുറത്തിറക്കുന്നത്.ബ്രസീല്‍ ഫുട്ബാള്‍ ടീമിന്‍െറ നിറമായ മഞ്ഞയില്‍ നീല കൂടി ചേര്‍ത്താണ് കേരള ബ്ളാസ്റ്റേഴ്സിന്‍െറ ജഴ്സി ഒരുങ്ങുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസത്തെ പരിചയപ്പെടുന്നതിന്‍െറ സന്തോഷത്തിലാണ് ടീം അംഗങ്ങളും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.