You are Here : Home / News Plus

മോദിക്ക് സ്വാഗതമരുളാന്‍ നൃത്തചുവടുകളുമായി കലാശ്രീ

Text Size  

Story Dated: Sunday, September 28, 2014 08:11 hrs UTC

ന്യുയോര്‍ക്കിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിലെ കലാശ്രീ നൃത്തവിദ്യാലയത്തിന്റെ നൃത്താര്‍ച്ചന.മാഡിസന്‍ സ്ക്വയറില്‍ നടക്കുന്ന പോതുസമ്മേളനത്തിലാണ് ബീനാ മേനോനും സംഘവും മോദിക്ക് സ്വാഗതം ആശംസിച്ചു നൃത്തച്ചുവടുകള്‍വയ്ക്കുന്നത്.ഇരുപതിനായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കലാശ്രീയിലെ മുപ്പതിലധികം വിദ്യാര്‍ഥികളും അണിനിരക്കും.ആദ്യമായാണ് ഒരു വിദേശനേതാവിന് അമേരിക്കയില്‍ ഇത്രയും വലിയ സ്വീകരണം ലഭിക്കുന്നത്. പല വിദേശ ചാനലുകളും പൊതുസമ്മേളനം തത്സമയം കാണിക്കുന്നുണ്ട്. അമേരിക്കയിലെ ഏറ്റവും  മികച്ച നൃത്തകേന്ദ്രമാണ് ബീനാമേനോന്‍ നേതൃത്വം നല്‍കുന്ന കലാശ്രീ. ഇരുപത്തിരണ്ടു വര്‍ഷം മുന്‍പ് വളരെ ചെറിയ രീതിയില്‍ തുടങ്ങിയ കലാശ്രീ ചുരുങ്ങിയ കാലയളവില്‍ അമേരിക്കയയുടെ നൃത്തശ്രീ ആയി മാറി. മുന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്‍റണ്‍, ഭാര്യ ഹിലരി ക്ലിന്‍റണ്‍ എന്നിവരുടെ മുന്‍പില്‍ കലാശ്രീയിലെ കുട്ടികള്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
2009ല്‍ ഓസ്കര്‍ അവാര്‍ഡ്‌ ദാന ചടങ്ങില്‍ ഇന്ത്യയുടെ അഭിമാനമായ എആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയും പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ വേദിയില്‍ അവരുടെ പാട്ടിനൊത്ത് നൃത്തം ചെയ്തത് കലാശ്രീയിലെ കുട്ടികളാണ്. സ്പെയിനിലെ ബാഴ്സലോണയില്‍ നടന്ന വേള്‍ഡ്‌ ഡാന്‍സ്‌ കോംപറ്റീഷനില്‍ ഏറ്റവും മികച്ച അവതരണത്തിനും ,ഏറ്റവും മികച്ച കൊസ്ട്യൂമിനും കലാശ്രീ അവാര്‍ഡ്‌ നേടി.
മത്സരത്തില്‍ പങ്കെടുത്ത പത്തൊന്‍പത് രാഷ്ട്രങ്ങളിലെ നാല്‍പ്പതില്‍ അധികം കലാകാരന്മാരെ പിന്തള്ളിയാണ് ഈ നേട്ടം എന്നത് കലാശ്രീക്ക് എന്നും അഭിമാനിക്കാവുന്നതാണ്.2000ല്‍ നടന്ന അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേജ് ഷോ ആയ മോഹന്‍ലാല്‍ ഷോയ്ക്ക് നേതൃത്വം കൊടുത്തതും കലാശ്രീ തന്നെ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.