You are Here : Home / News Plus

പനീര്‍ശെല്‍വം നാളെ സത്യപ്രതിജ്ഞ ചെയ്യും

Text Size  

Story Dated: Sunday, September 28, 2014 03:23 hrs UTC

ചെന്നൈ: നിയുക്ത തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. വൈകിട്ട് ഗവര്‍ണര്‍ കെ. റോസയ്യയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം.
ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ പനീര്‍ശെല്‍വം മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചു. സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് നിയുക്ത മുഖ്യമന്ത്രി ഉടന്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യുന്നത്.
പെരിയകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച പനീര്‍ശെല്‍വം 2001ല്‍ ആറു മാസക്കാലം മുഖ്യമന്ത്രിയായിരുന്നു. ജയലളിത മന്ത്രിസഭയില്‍ ധനം, പൊതുമരാമത്ത് വകുപ്പുകളുടെ ചുമതല നിലവില്‍ വഹിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.