You are Here : Home / News Plus

നികുതി നിഷേധസമരത്തില്‍ നിന്ന് പിന്നോട്ടില്ല -കോടിയേരി

Text Size  

Story Dated: Friday, September 26, 2014 02:46 hrs UTC

തിരുവനന്തപുരം: നികുതി നിഷേധസമരത്തില്‍ നിന്ന് എല്‍.ഡി.എഫ് പിന്നോട്ടില്ളെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. 50 കോടി രൂപയുടെ ഇളവ് പ്രഖ്യാപിച്ച് 200 കോടി രൂപയുടെ നികുതി അടിച്ചേല്‍പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും കോടിയേരി പറഞ്ഞു.
നികുതിവര്‍ധന സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ഏകാഭിപ്രായമില്ല. ഇതുകൊണ്ടാണ് നിയമസഭ വിളിച്ചു കൂട്ടാന്‍ സര്‍ക്കാര്‍ മടിക്കുന്നത്. നിയമസഭ വിളിച്ചു ചേര്‍ത്ത് നികുതി വര്‍ധനക്കുള്ള സാഹചര്യം വിശദമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ ഉപരോധ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.