You are Here : Home / News Plus

മഅദനിക്ക് കേരളത്തില്‍ ചികിത്സ അനുവദിക്കാനാവില്ല: സുപ്രീം കോടതി

Text Size  

Story Dated: Friday, September 26, 2014 09:34 hrs UTC

ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ സോപാധിക ജാമ്യം നേടിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ ചികിത്സ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. കേരളത്തില്‍ തുടര്‍ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം കോടതി തള്ളി. ചികിത്സ ബാംഗളൂരില്‍ തന്നെ തുടരണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചു. മഅദനിയുടെ ജാമ്യകാലാവധി നാലാഴ്ചത്തേക്കു കൂടി നീട്ടിനല്കി.

മഅദനിയെ സംസ്ഥാനം വിട്ടുപോകാന്‍ അനുവദിക്കരുതെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റീസ് ജെ. ചടലമേശ്വര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.