You are Here : Home / News Plus

മഅ്ദനിയുടെ ജാമ്യം നീട്ടി

Text Size  

Story Dated: Friday, September 26, 2014 08:02 hrs UTC

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ചികിത്സക്കായി സുപ്രീംകോടതി അനുവദിച്ച ജാമ്യം ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. അതേസമയം, കേരളത്തില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി തളളി.ബംഗളൂരുവില്‍ താമസിച്ച് ചികിത്സ നടത്താമെന്ന ഉറപ്പിലാണ് മഅ്ദനിക്ക് ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കേരളത്തിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ജാമ്യം റദ്ദാക്കേണ്ടിവരുമെന്നും വ്യക്തമാക്കി. ബംഗളൂരുവില്‍ തന്നെ മഅ്ദനി ചികിത്സ തുടരണമെന്നും കോടതി നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.