You are Here : Home / News Plus

ജോയ്സ് ജോര്‍ജിന്‍െറ നിരാഹാരസമരം ഒത്തുതീര്‍പ്പാക്കാന്‍ തിരുവഞ്ചൂരിനെ ചുമതലപ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Friday, September 26, 2014 06:13 hrs UTC

ഇടുക്കി എം.പി ജോയ്സ് ജോര്‍ജിന്‍െറ നിരാഹാരസമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് ചുമതലപ്പെടുത്തിയത്. ഇക്കാര്യം സി.പി.എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരുമായി തിരുവഞ്ചൂര്‍ സംസാരിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. ജോയ്സ് ജോര്‍ജിന്‍െറ നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ 24 മണിക്കൂര്‍ ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.