You are Here : Home / News Plus

ഗുജറാത്ത് കലാപം: മോദിക്ക് യു.എസ് കോടതിയുടെ സമന്‍സ്

Text Size  

Story Dated: Friday, September 26, 2014 06:12 hrs UTC

2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച ഹരജിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എസ് കോടതിയുടെ സമന്‍സ്. അമേരിക്കന്‍ ജസ്റ്റിസ് സെന്‍റര്‍ എന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജിയിലാണ് ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. ഗുജറാത്ത് കലാപത്തിലെ പങ്കിനെകുറിച്ച് 21 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഏലിയന്‍ ടോര്‍ട്ട് ക്ലെയിംസ് ആക്ട് (എ.ടി.സി.എ), ടോര്‍ച്ചര്‍ വിക്ടിം പ്രൊട്ടക്ഷന്‍ ആക്ട് (ടി.വി.പി.എ) എന്നീ നിയമങ്ങള്‍ പ്രകാരമാണ് കോടതി നിര്‍ദേശം. ഒമ്പത് വര്‍ഷത്തെ വിസാ വിലക്കിന് ശേഷം അഞ്ച് ദിവസത്തെ യു.എസ് സന്ദര്‍ശനത്തിന് മോദി വ്യാഴാഴ്ചയാണ് യാത്രതിരിച്ചത്. ഇതിനിടെയാണ് ഫെഡറല്‍ കോടതി സമന്‍സ് അയച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും എതിരെ യു.എസ് ഫെഡറല്‍ കോടതി മുമ്പ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട ഹരജിയിലാണ് നോട്ടീസ് പുറപ്പെടുവിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.