You are Here : Home / News Plus

ചുമാര്‍ മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ - ചൈന ധാരണ

Text Size  

Story Dated: Friday, September 26, 2014 06:09 hrs UTC

ലഡാക്ഹിമാചല്‍ അതിര്‍ത്തിയിലെ ചുമാര്‍ മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയായി. ന്യൂയോര്‍ക്കില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ചുമാര്‍ മേഖലയില്‍ ചൈനീസ് സൈന്യം പിന്മാറുമെന്ന് സുഷമ സ്വരാജ് പറഞ്ഞു.ഇന്നു മുതല്‍ ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചു തുടങ്ങും. സെപ്റ്റംബര്‍ 30തോടെ പിന്‍മാറ്റം പൂര്‍ത്തിയാക്കാനാണ് ഇരുരാജ്യങ്ങളും തമ്മിലുളള ധാരണ. ചുമാറിലുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗകരമായിരുന്നുവെന്നും ചര്‍ച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനായത് ഇന്ത്യയുടെ നേട്ടമാണെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.