You are Here : Home / News Plus

ലീബയുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് ഹൈബി ഈഡന്‍

Text Size  

Story Dated: Thursday, September 25, 2014 04:58 hrs UTC

കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിനിരയായ ചേരാനല്ലൂര്‍ സ്വദേശി ലീബ രതീഷിന്റെ തുടര്‍ചികില്‍സാ ചെലവ് വഹിക്കുമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. ലീബയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റും. സ്വന്തം നിലയ്ക്കാണ് ചെലവുകള്‍ വഹിക്കാനുദ്ദേശിക്കുന്നതെന്നും സര്‍ക്കാര്‍ സഹായത്തിനു കാത്തിരിക്കുന്നില്ലെന്നും ഹൈബി വാര്‍ത്താലേഖകരോട് പറഞ്ഞു.
ആഗസ്റ്റ് 23, 24 തീയതികളിലാണ് മോഷണക്കുറ്റം ആരോപിച്ച് ചേരാനല്ലൂര്‍ എസ്.ഐയും വനിതാ കോണ്‍സ്റ്റബിള്‍മാരും പരാതിക്കാരുടെ മുന്നിലിട്ട് ചേരാനല്ലൂര്‍ കപ്പേള തുണ്ടിപ്പറമ്പില്‍ ലീബാ രതീഷിനെ മര്‍ദിച്ചത്. മര്‍ദനം മൂലം നട്ടെല്ലിന് പൊട്ടലുണ്ടായ ലീബാ ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.