You are Here : Home / News Plus

നേരെ ചൊവ്വേ മംഗള്‍യാന്‍

Text Size  

Story Dated: Wednesday, September 24, 2014 08:06 hrs UTC

ഇന്ത്യയുടെ പര്യവേക്ഷണ ദൗത്യം 'മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. ഇതോടെ ആദ്യചൊവ്വാ ദൌത്യം വിജയിപ്പിച്ച ഏകരാജ്യമായി ഇന്ത്യ. ചൊവ്വാദൗത്യം പൂര്‍ത്തിയാക്കുന്ന ഏക ഏഷ്യന്‍രാജ്യമെന്ന മികവും. ചൊവ്വയുടെ നിഴലില്‍നിന്ന് പുറത്ത് വന്ന മംഗള്‍‌യാന്റെ ആദ്യസിഗ്നലുകള്‍ കാന്‍‌ബറെയിലെ കേന്ദ്രത്തില്‍ ലഭിച്ചുവെന്ന് അറിഞ്ഞതോടെ ഇന്ത്യന്‍ ശാസ്ത്രലോകം ആഹ്ലാദത്തിലായി. ചരിത്ര നിമിഷത്തിന് സാക്ഷിയാവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഐഎസ്ആര്‍ഒ ആസ്ഥാനത്തുണ്ട്.  
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമാണ് മംഗള്‍യാന്‍ എന്നു വിളിപ്പേരുള്ള മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍. ചൊവ്വാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയും റഷ്യയും യൂറോപ്യന്‍ ഏജന്‍സിയുമാണ് ഇതിനുമുമ്പ് ചൊവ്വാദൗത്യം നേടിയിട്ടുള്ളത്. ആദ്യശ്രമത്തില്‍ ജയിക്കുന്ന ഒരേയൊരു രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമായി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.