You are Here : Home / News Plus

വെള്ളക്കരം കൂട്ടിയ നടപടി പുന:പരിശോധിക്കണമെന്ന് കെ.പി.സി.സി

Text Size  

Story Dated: Monday, September 22, 2014 07:55 hrs UTC

വെള്ളക്കരം കൂട്ടിയ നടപടി പുന:പരിശോധിക്കണമെന്ന് കെ.പി.സി.സി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വെള്ളക്കരത്തിന്‍െറ സ്ളാബുകള്‍ ശാസ്ത്രീയമായി പുന:ക്രമീകരിക്കണം. 20,000 ലിറ്റര്‍ വരെ വെള്ളക്കരം കൂട്ടരുത്. നികുതി കുടിശികപിരിച്ചെടുക്കുന്നത് ഊര്‍ജിതമാക്കണം. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ നികുതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും കെ.പി.സി.സി ആവശ്യപ്പെട്ടു.സര്‍ക്കാര്‍ എര്‍പ്പെടുത്തിയ അധിക നികുതി നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് വി.എം സുധീരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് അധിക ഭാരമേല്‍ക്കാത്തതും സര്‍ക്കാറിന് സാഹായകമായ വിധത്തിലുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും സുധീരന്‍ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.