You are Here : Home / News Plus

വിമാനയാത്രയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ഇന്ത്യയില്‍

Text Size  

Story Dated: Saturday, September 20, 2014 03:49 hrs UTC

 ലോകത്തില്‍ വിമാനയാത്രാച്ചെലവ് ഏറ്റവും കുറവ് ഇന്ത്യയിലെന്ന്് സര്‍വ്വേ. ജര്‍മനിയിലെ ബെര്‍ലിന്‍കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗോ. യൂറോ എന്ന കമ്പനി നടത്തിയ സര്‍േവ്വയിലാണ് ഈ കണ്ടെത്തല്‍. 51 രാജ്യങ്ങളിലാണ് ഇവര്‍ പഠനം നടത്തിയത്. ആഭ്യന്തരമേഖലയിലെ യാത്രക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഇന്ത്യയിലാണെന്നാണ് സര്‍വ്വേ പറയുന്നത്. കമ്പനികള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായാണ് ഇതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയില്‍ 100 കിലോമീറ്റര്‍ ദൂരം പറക്കുന്നതിന് ശരാശരി 10.36 ഡോളറാണ് (ഏകദേശം 630രൂപ) ചെലവുവരുന്നതെന്ന് സര്‍വ്വേ പറയുന്നു. ജപ്പാനില്‍ ഈ ദൂരം സഞ്ചരിക്കണമെങ്കില്‍ ഇതിന്റെ അഞ്ചിരട്ടി തുകനല്‍കാണം. അതായത്. 56.39 ഡോളര്‍. പറക്കല്‍ ച്ചെലവ് ഏറ്റവും ഉയര്‍ന്ന രാജ്യം സ്വിറ്റ്‌സര്‍ലാന്‍ഡാണ്. അവിടെ 100 കിലോമീറ്റര്‍ ദൂരം പറക്കാന്‍ ശരാശരി 125.7 ഡോളര്‍ ചെലവാക്കണം. രണ്ടാംസ്ഥാനത്തുള്ള ലിത്വാനിയയില്‍ ഇത് 116.72 ഡോളറാണ്.

കുറഞ്ഞ ടിക്കറ്റ് നിരക്ക് മലേഷ്യയാണ്. ഇന്ത്യക്കു പിറകില്‍ അവിടെ 100 കിലോമീറ്റര്‍ പറക്കാന്‍ ശരാശരി 11.43 ഡോളറാണ് ചെലവ്. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയില്‍ 11.63 ഡോളറും. തീവണ്ടി നിരക്കിനെക്കാള്‍ കുറഞ്ഞ ചെലവില്‍ പറക്കാന്‍ കഴിയുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും സര്‍വ്വേ പറയുന്നു. രാജധാനിപോലെയുള്ള തീവണ്ടികളില്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 11.31 ഡോളര്‍ ചെലവുവരുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ബസ്സിലാവട്ടെ 5.66 ഡോളറാണ് ശരാശരി നിരക്ക്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.