You are Here : Home / News Plus

സ്ഥലം ലഭ്യമാക്കിയാല്‍ എയിംസ് അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി

Text Size  

Story Dated: Saturday, September 20, 2014 03:47 hrs UTC

അനുയോജ്യമായ സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്തിന് എയിംസ് അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. 200 ഏക്കര്‍ സ്ഥലവും റോഡ്, വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യവും ആണ് എയിംസിന് വേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങള്‍ കേന്ദ്രസംഘം പരിശോധിച്ചശേഷം രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ തീരുമാനം എടുക്കാനാകുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി, കൊച്ചി കളമശേരി, കോഴിക്കോട് കിനാലൂര്‍, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി ശുപാര്‍ശ ചെയ്തിട്ടുള്ളത്. സംസ്ഥാനങ്ങളുടെ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് കേന്ദ്രം നല്‍കുന്നത്. ഇതില്‍ രാഷ്ട്രീയനിറം നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.