You are Here : Home / News Plus

പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശുപാര്‍ശ

Text Size  

Story Dated: Thursday, September 18, 2014 03:32 hrs UTC

പെന്‍ഷന്‍ പ്രായം രണ്ടുവര്‍ഷം കൂട്ടി 58 ആക്കാന്‍ ശുപാര്‍ശ. ഈ കാലയളവില്‍ വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തിന് തുല്യമായി അതാത് എന്‍ട്രി കേഡറില്‍ പുതിയ നിയമനം നടത്തിക്കൊണ്ട് പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ. ധനപ്രതിസന്ധി പരിഹരിക്കാന്‍ ധനകാര്യ വകുപ്പ് മന്ത്രിസഭയ്ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ ഇക്കാര്യവും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ല.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിലൂടെ യുവാക്കള്‍ക്കുണ്ടാകുന്ന അവസര നഷ്ടം ഒഴിവാക്കാനാണ് അത്രയും തസ്തികകളില്‍ നിയമനം നടത്തുന്നത്. യുവജനങ്ങളില്‍ നിന്നുണ്ടാകുന്ന പ്രതിഷേധം മറികടക്കാന്‍ ഇത് സഹായകരമാകുമെന്നാണ് കരുതുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.