You are Here : Home / News Plus

പത്മനാഭസ്വാമിക്ഷേത്രസ്വത്ത്: കണക്കെടുപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് വിനോദ് റായ്

Text Size  

Story Dated: Wednesday, September 17, 2014 07:32 hrs UTC

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംബന്ധിച്ച കണക്കെടുപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുന്‍ സി.എ.ജി വിനോദ് റായ്. ക്ഷേത്രത്തിലെ കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ അപാകതയുണ്ട്. ഇത് ബോധപൂര്‍വമാവില്ല. കണക്കുകള്‍ സൂക്ഷിക്കാന്‍ കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി നിലവറ തുറന്നതില്‍ അപാകതയുണ്ടോയെന്ന് പരിശോധനക്ക് ശേഷമെ പറയാനാവൂ. രാജകുടുംബവും ഭരണസമിതിയും കണക്കെടുപ്പില്‍ സഹകരിക്കുന്നുണ്ടെന്നും വിനോദ് റായ് വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.