You are Here : Home / News Plus

എം.വി ജയരാജന്റെ 'പരനാറി' പ്രയോഗം സംബന്ധിച്ച് പഠിച്ച ശേഷം മറുപടി പറയാമെന്ന് വി.എസ്

Text Size  

Story Dated: Wednesday, September 17, 2014 06:42 hrs UTC

എം.വി ജയരാജന്റെ 'പരനാറി' പ്രയോഗം സംബന്ധിച്ച് പഠിച്ച ശേഷം മറുപടി പറയാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സമാനരീതിയിലുള്ള പല കാര്യങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടാറുണ്ട്. വിഷയം പരിശോധിച്ച ശേഷം മറുപടി പറയാമെന്നും വി.എസ് പറഞ്ഞു. കാസര്‍കോഡ് ഉദുമയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ 'പരനാറി' പ്രയോഗം ജയരാജന്‍ നടത്തിയത്. കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടിയെ പോലെ 'പരനാറി' വേറേയില്ല എന്നാണ് ജയരാജന്‍ പറഞ്ഞത്. പരാമര്‍ശം വിവാദമായപ്പോള്‍ ജയരാജന്‍ ഖേദം പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.