You are Here : Home / News Plus

മൂടല്‍മഞ്ഞ്: നെതര്‍ലന്‍ഡ്‌സില്‍ 150 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

Text Size  

Story Dated: Wednesday, September 17, 2014 04:26 hrs UTC

നെതര്‍ലന്‍ഡ്‌സില്‍ തിരക്കേറിയ ഹൈവേയില്‍ കനത്ത മൂടല്‍മഞ്ഞില്‍ 150 ഓളം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഗോസ്-മിഡില്‍ബര്‍ഗ് ഹൈവേയില്‍ പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഹൈവേയില്‍ ഇരുഭാഗത്തുമായാണ് ഇത്രയും വാഹനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നത്. അപകടത്തില്‍ പെട്ടവരെ ആസ്പത്രിയിലേക്ക് മാറ്റാന്‍ 50 ആംബുലന്‍സുകളാണ് സ്ഥലത്തേക്ക് അയച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.