You are Here : Home / News Plus

കശ്മീരില്‍ വെള്ളം താഴ്ന്നു തുടങ്ങി

Text Size  

Story Dated: Tuesday, September 16, 2014 03:42 hrs UTC

പ്രളയത്തില്‍ മുങ്ങിയ ജമ്മു കശ്മീരില്‍ പലയിടത്തും വെള്ളം ഒഴിഞ്ഞുതുടങ്ങി. സൈന്യവും മറ്റ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് വിവിധഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന 2,26,000 പേരെ ഇതിനകം രക്ഷപ്പെടുത്തി. പ്രളയം കൂടുതല്‍ ബാധിച്ച രാജ്ബാഗ്, ജവഹര്‍നഗര്‍ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഒ.എന്‍.ജി.സി.യുടെ സഹായത്തോടെ ശ്രമം തുടങ്ങി. ഇവിടെ പലപ്രദേശങ്ങളും ഇപ്പോഴും പത്തടിയോളം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. പകര്‍ച്ചവ്യാധിഭീഷണിയിലാണ് ഇപ്പോള്‍ സംസ്ഥാനമെന്ന് സുരക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പ്രതിരോധസേനയുടെ വക്താവ് ഉത്തരമേഖല കമാന്‍ഡ് കേണല്‍ എസ്.ഡി.ഗോസ്വാമി പറഞ്ഞു. എങ്ങും ശുദ്ധജലദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് കുടിവെള്ളമെത്തിക്കാന്‍ ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായി 24 ശുദ്ധജല പ്ലൂന്‍റുകള്‍ ശ്രീനഗറിലെത്തിച്ചതായി അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാന്പുകളിലും ആസ്പത്രികളിലും കുടിവെള്ളവും വൈദ്യുതിയും എത്തിക്കാന്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തകരാറിലായ ടെലിഫോണ്‍ ലൈനുകള്‍ നന്നാക്കാന്‍ ബി.എസ്.എന്‍.എല്ലും ശ്രമം തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.