You are Here : Home / News Plus

കശ്മീര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

Text Size  

Story Dated: Monday, September 15, 2014 08:07 hrs UTC

പ്രളയം നാശം വിതച്ച ജമ്മു-കശ്മീരില്‍ ജലനിരപ്പ് താഴുന്നു. സൈന്യത്തിന്‍െറ കൂട്ടായ പ്രയത്നത്തിലൂടെ ഇതുവരെ രണ്ട് ലക്ഷത്തിലേറെ പേരെ പ്രളയദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അതേസമയം പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണ്.വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ മൃഗങ്ങളുടെ ശവങ്ങള്‍ ചീഞ്ഞളിഞ്ഞ് കിടക്കുന്നത് ഭീഷണിയുയര്‍ത്തുന്നു. ശുദ്ധജലത്തിന്‍െറ അഭാവവും ജനങ്ങളെ വലക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ വിദഗ്ധ വൈദ്യസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത് എത്രത്തോളം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും എന്ന കാര്യം ആശങ്കയുണ്ടാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.60 വര്‍ഷത്തിനിടെ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ 200പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒരു ലക്ഷത്തിലേറെ പേര്‍ ഇപ്പോഴും വിവിധഭാഗങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുകയാണ്. വെള്ളപ്പൊക്കക്കെടുതിക്കിടെ മരുന്ന് ലഭിക്കാതെ കഴിഞ്ഞദിവസം നവജാത ശിശു മരിച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങള്‍ക്ക് അടിയന്തിരമായി വൈദ്യം സഹായം ആവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.