You are Here : Home / News Plus

ടു ജി കേസില്‍ സി.ബി.ഐ ഡയറക്ടര്‍ക്കെതിരെ സമര്‍പ്പിച്ച തെളിവുകളുടെ ഉറവിടം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി

Text Size  

Story Dated: Monday, September 15, 2014 08:04 hrs UTC

ടു ജി കേസില്‍ സി.ബി.ഐ ഡയറക്ടര്‍ക്കെതിരെ സമര്‍പ്പിച്ച തെളിവുകളുടെ ഉറവിടം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ ഒൗദ്യോഗിക വസതിയിലെ സന്ദര്‍ശക ഡയറികള്‍ ആരാണ് നല്‍കിയതെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ടു.ജി കേസില്‍ പ്രതിപ്പട്ടികയിലുള്ള കമ്പനി ഉദ്യോഗസ്ഥരുമായി രഞ്ജിത് സിന്‍ഹ കൂടിക്കാഴ്ച നടത്തിയതിന്‍െറ വിശദാംശങ്ങള്‍ കേസിലെ ഹരജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ആരെങ്കിലും ഒരു പ്രസ്താവന നടത്തിയതിന്‍െറ പേരില്‍ മാത്രം അന്വേഷണം നടത്താനാവില്ല. ആരാണ് വിവരം നല്‍കിയതെന്ന് മുദ്ര വെച്ച കവറില്‍ വിശദീകരണം നല്‍കണം. വിവരങ്ങള്‍ നല്‍കിയവരുടെയും രേഖകളുടെയും വിശ്വാസ്യതയും ആധികാരികതയും പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.