You are Here : Home / News Plus

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും

Text Size  

Story Dated: Monday, September 15, 2014 06:21 hrs UTC

കേന്ദ്ര ജലകമ്മീഷന്‍ അംഗം എല്‍.എ.വി നാഥന്‍ അധ്യക്ഷനായ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. അണക്കെട്ടില്‍ പരിശോധന നടത്തുന്ന സംഘം ഉച്ചക്ക് 3.30 ന് തേക്കടിയില്‍ യോഗം ചേരും. അണക്കെട്ടില്‍ ഒഴുകിയത്തെുന്ന വെള്ളം പൂര്‍ണമായി കൊണ്ടുപോകാത്ത തമിഴ്നാടിന്‍റെ  നടപടിക്കെതിരെ കേരളം നല്‍കിയ പരാതി പരിഗണിച്ചാണ് സമിതി യോഗം ചേരുന്നത്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടി കവിഞ്ഞിരുന്നു. സ്ഥിതിഗതികള്‍ ആശങ്കാജനകമായതിനെ തുടര്‍ന്നാണ് മേല്‍നോട്ട സമിതി യോഗം. ചേരുന്നത്. തമിഴ്നാട് വെള്ളം കൊണ്ടു പോകുന്നത് കുറച്ചതും അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ കാരണമായി. ഇതത്തേുടര്‍ന്ന്, മേല്‍നോട്ടസമിതി അംഗമായ കേരളത്തിന്‍്റെ പ്രതിനിധി വി.ജെ.കുര്യന്‍ സമിതി അധ്യക്ഷന് പരാതി നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് 26ന് ചേരാന് നിരുന്ന യോഗം നേരത്തെയാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.