You are Here : Home / News Plus

കോണ്‍ഗ്രസ് നേതാക്കള്‍ ബാറുടമകള്‍ക്ക് വേണ്ടി ഹാജരാവരുതെന്ന് കെ.പി.സി.സി

Text Size  

Story Dated: Wednesday, September 10, 2014 07:47 hrs UTC

മദ്യനയത്തിനെതിരായ ബാറുടമകളുടെ ഹരജിയില്‍ കോണ്‍ഗ്രസ് നോക്കള്‍ ഹാജരാവുന്നതില്‍ നിന്ന് തടയണമെന്ന് കെ.പി.സി.സി ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യ നയത്തിനെതിരായാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
തങ്ങള്‍ക്കു വേണ്ടി ഹാജരാവാന്‍ ആവശ്യപ്പെട്ട് ബാറുടമകള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരുമായ കപില്‍ സിബലിനെയും അഭിഷേക് സിങ് വിയെയും കണ്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ബാറുടമകള്‍ക്ക് വേണ്ടി ഹാജരാവുന്നത് രാഷ്ട്രീയ വിവാദമാവുമെന്നും സര്‍ക്കാറിനും പാര്‍ട്ടിക്കും തിരിച്ചടിയാവുമെന്നും കെ.പി.സി.സി വിലയിരുത്തി. ഇതിനെ തുടര്‍ന്നാണ് അഭിഷേക് സിങ്വിയും കപില്‍ സിബലും ഹാജരാവുന്നതില്‍ നിന്ന് തടയണമെന്ന് കെ.പി.സി.സി ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടത്. ഹൈകമാന്‍ഡ് നിര്‍ദേശ പ്രകാരം ബാറുടമകള്‍ക്ക് വേണ്ടി ഹാജരാവുന്നതില്‍ നിന്ന് ഇരുവരും പിന്മാറി. അഭിഷേക് സിങ്വി സര്‍ക്കാറിനു വേണ്ടി ഹാജരാവുമെന്നും സൂചനയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.